ദേശീയം

അവാര്‍ഡ് വിവാദം :  സ്മൃതി ഇറാനിയുടെ നടപടിയില്‍ രാഷ്ട്രപതിയ്ക്ക് അതൃപ്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ രാഷ്ട്രപതിയ്ക്ക് അതൃപ്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭവന്‍ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്ത് നല്‍കി. അവാര്‍ഡ് വിതരണത്തിന് ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കൂ എന്ന് നേരത്തെ തന്നെ രാഷ്ട്രപതിഭവന്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. എന്നാല്‍ അവസാന നിമിഷത്തെ മാറ്റമായി കേന്ദ്രസര്‍ക്കാര്‍ ഇത് പുരസ്‌കാര ജേതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പുരസ്‌കാര വിതരണം വിവാദമാകുകയും ചെയ്തു. 

ഇത്തരത്തില്‍ അവസാന നിമിഷത്തെ മാറ്റമാക്കി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അവാര്‍ഡ് ജേതാക്കളെ അറിയിച്ച് രാഷ്ട്രപതി ഭവനെ മന്ത്രാലയം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ഈ നടപടിയില്‍ രാഷ്ട്രപതി കടുത്ത അതൃപ്തി അറിയിച്ചതായാണ് സൂചന. 

കൂടാതെ, മുന്‍കാലങ്ങളില്‍ ദേശീയ അവാര്‍ഡ് വിതരണത്തിന്, ബന്ധപ്പെട്ട മന്ത്രി നേരിട്ടെത്തിയാണ് രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ പോയില്ല. പകരം വാര്‍ത്താവിതരണ മന്ത്രാലയം കുറിപ്പ് കൊടുത്ത് അയക്കുകയാണ് ഉണ്ടായത്. ഇതിലും രാഷ്ട്രപതി ഭവന്‍ കടുത്ത അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം