ദേശീയം

120 പേരുടെ പിന്തുണയുണ്ടെന്ന് ശോഭ കരന്തലജെ; വിജയം ഉറപ്പെന്ന് ബിജെപി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു/ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വിശ്വാസ വോട്ടു നേടുമെന്ന് ബിജെപി നേതാക്കള്‍. പാര്‍ട്ടിക്ക് 120 പേരുടെ പിന്തുണയുണ്ടെന്ന് കര്‍ണാടകയിലെ മുതിര്‍ന്ന നേതാവ് ശോഭ കരന്തലജെ അവകാശപ്പെട്ടു. യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ടു നേടുമെന്ന് കേന്ദ്ര നേതാവ് പ്രകാശ് ജാവഡേക്കര്‍ ട്വീറ്റ് ചെയ്തു.

സുപ്രിം കോടതി നിര്‍ദേശിച്ചത് അനുസരിച്ച് നാളെ യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ടു തേടുമെന്ന് ജാവഡേക്കര്‍ പറഞ്ഞു. അതിനുള്ള പിന്തുണ സര്‍ക്കാരിനുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. 120 അംഗങ്ങളുടെ പിന്തുണ ബിജെപിക്കുണ്ടെന്നാണ് ശോഭ കരന്തലജെ പ്രതികരിച്ചത്. യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം നേടുന്നത് കാത്തിരുന്നു കാണാന്‍ കര്‍ണാടക ബിജെപി ട്വീറ്റ് ചെയ്തു. ജനവിധി ബിജെപിക്ക് അനുകൂലമാണ്. അതു മാനിക്കപ്പെടുക തന്നെ ചെയ്യുമെന്ന് കര്‍ണാടക ബിജെപി പറഞ്ഞു.

വിശ്വാസവോട്ടെടുപ്പിന് സാവകാശം വേണമെന്ന ബിജെപിയുടെ വാദം തള്ളിക്കൊണ്ടാണ് നാളെ വിശ്വാസ വോട്ടെടുപ്പു നടത്താന്‍ സുപ്രിം കോടതി ഉത്തരവിട്ടത്. നാളെ വിശ്വാസവോട്ടെടുപ്പ് നടത്താമോയെന്നു കോടതി ആരാഞ്ഞപ്പോള്‍ ബിജെപി എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. എംഎല്‍എമാര്‍ സ്ഥലത്തില്ലെന്നും നാള വിശ്വാസ വോട്ടെടുപ്പ് നടത്താനാകില്ലെന്നുമുള്ള വാദമാണ് ബിജെപിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി മുന്നോട്ടുവച്ചത്.

അതേസമയം എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന കോടതി നിര്‍ദേശത്തെ കോണ്‍ഗ്രസും ജെഡിഎസും അനുകൂലിച്ചു. നാളെത്തന്നെ വോട്ടെടുപ്പ് നടത്താമെന്ന് കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യത്തിന്റെ അഭിഭാഷകന്‍ അഭിഷേക് സിങ്‌വി പറഞ്ഞു. എന്നാല്‍ സാവകാശം വേണമെന്ന വാദമാണ് മുകുള്‍ റോത്തഗി മുന്നോട്ടുവച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് എ.കെ സിക്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗം ബെഞ്ച് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍