ദേശീയം

ഞങ്ങള്‍ക്കു ഖേദമുണ്ട്, ശിവകുമാറും ഖേദിക്കേണ്ടി വരും: യെദ്യൂരപ്പ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയതില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനു ഖേദിക്കേണ്ടി വരുമെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. കുമാരസ്വാമിയുമായി നേരത്തെ സഖ്യമുണ്ടാക്കിയതില്‍ ബിജെപിക്കു ഖേദമുണ്ട്. ഇതേപോലെ ശിവകുമാറിനും ഖേദിക്കേണ്ടിവരുമെന്ന് യെദ്യൂരപ്പ പറഞ്ഞു. നിയമസഭയില്‍ വിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പ് ബിജെപിയുമായി സഖ്യമുണ്ടാക്കിയത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത ഏടാണെന്ന് വിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് യെദ്യൂരപ്പയുടെ പ്രസംഗം. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് കുമാരസ്വാമി പിതാവ് ദേവഗൗഡയോട് മാപ്പു പറഞ്ഞു. 

ബിജെപിയുമായി ചേരാനുള്ള തന്റെ തീരുമാനം പിതാവിനെ ഏറെ വേദനിപ്പിച്ചിരുന്നു. ബിജെപി സഖ്യം രാഷ്ട്രീയ ജീവിതത്തിലെ കറുത്ത ഏടാണെന്നും കുമാരസ്വാമി പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ചതിന് കുമാരസ്വാമി കോണ്‍ഗ്രസിനു നന്ദി പറഞ്ഞു.

ഈ ജനവിധി ബിജെപിക്ക് അനുകൂലമാണെന്ന് അവര്‍ പറയുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ലെന്ന് വിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് കുമാരസ്വാമി പറഞ്ഞു. 2004ഉം സമാനമായ സാഹചര്യമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

കര്‍ഷകര്‍ക്ക് എന്നും മുന്‍ഗണന കൊടുത്തുകൊണ്ടാണ് താനും തന്റെ പിതാവും പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് കുമാരസ്വാമി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി