ദേശീയം

ബിജെപി സഖ്യം രാഷ്ട്രീയ ജീവിതത്തിലെ കറുത്ത ഏട്, ദേവഗൗഡയോട് മാപ്പു പറയുന്നതായി കുമാരസ്വാമി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മുമ്പ് ബിജെപിയുമായി സഖ്യമുണ്ടാക്കിയത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത ഏടാണെന്ന് കര്‍ണാടക മുഖ്യമന്ത്രിയും ജനതാ ദള്‍ എസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് കുമാരസ്വാമി പിതാവ് ദേവഗൗഡയോട് മാപ്പു പറഞ്ഞു. നിയസഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുമായി ചേരാനുള്ള തന്റെ തീരുമാനം പിതാവിനെ ഏറെ വേദനിപ്പിച്ചിരുന്നു. ബിജെപി സഖ്യം രാഷ്ട്രീയ ജീവിതത്തിലെ കറുത്ത ഏടാണെന്നും കുമാരസ്വാമി പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ചതിന് കുമാരസ്വാമി കോണ്‍ഗ്രസിനു നന്ദി പറഞ്ഞു.

ഈ ജനവിധി ബിജെപിക്ക് അനുകൂലമാണെന്ന് അവര്‍ പറയുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ലെന്ന് വിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് കുമാരസ്വാമി പറഞ്ഞു. 2004ഉം സമാനമായ സാഹചര്യമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

കര്‍ഷകര്‍ക്ക് എന്നും മുന്‍ഗണന കൊടുത്തുകൊണ്ടാണ് താനും തന്റെ പിതാവും പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് കുമാരസ്വാമി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്