ദേശീയം

മാധ്യമപ്രവര്‍ത്തകനെ ലക്ഷ്യം വച്ചല്ല ആക്രമണം നടത്തിയത്: വിശദീകരണവുമായി മാവോയിസ്റ്റുകള്‍; പൊലീസിനൊപ്പം യാത്ര ചെയ്യരുതെന്നും മുന്നറയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ത്തീസ്ഗഡില്‍ ആക്രമണത്തില്‍ ദൂരദര്‍ശന്‍ ക്യാമറാമാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി മാവോയിസ്റ്റുകള്‍ രംഗത്ത്. മാധ്യമപ്രവര്‍ത്തകനെ ലക്ഷ്യം വച്ചല്ല ആക്രമണം നടത്തിയത് എന്നാണ് മാവോയിസ്റ്റുകള്‍ പുറത്തുവിട്ട കത്തില്‍ പറയുന്നത്. എന്നാല്‍ പൊലീസ് ഇത് നിഷേധിച്ചു. 

മാധ്യമപ്രവര്‍ത്തകന് നേരെ നടന്ന ആക്രമണം ബോധപൂര്‍വ്വമല്ല. സംഘത്തില്‍ മാധ്യമപ്രവര്‍ത്തകരുണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ പൊലീസിനൊപ്പം യാത്ര ചെയ്യരുത് എന്ന മുന്നറിയിപ്പും മാവോയിസ്റ്റുകള്‍ നല്‍കിയിട്ടുണ്ട്. 

എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വച്ച് തന്നെയാണ് ആക്രമണം നടന്നത് എന്ന് പൊലീസ് പറയുന്നു. മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വച്ചല്ല ആക്രമണം നടത്തിയതെങ്കില്‍ എന്താനാണ് ക്യാമറകള്‍ പിടിച്ചെടുത്തതെന്നു ദണ്ഡേവാഡ എസ്പി അഭിഷേക് പല്ലവി ചോദിച്ചു. 

ദൂരദര്‍ശന്‍ ക്്യാമറമാന്‍ അച്യുതാനന്ദ് സാഹുവും സബ് ഇന്‍സ്‌പെക്ടര്‍മാരായ രുദ്രപ്രതാപും മംഗ്ലുവുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നവഴി അറന്‍പൂരില്‍ വെച്ചായിരുന്നു ആക്രണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന