ദേശീയം

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ടീസര്‍ മാത്രം ; ശേഷം 2019 ല്‍ കാണാം : കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്


ബംഗലൂരു :  കര്‍ണാടക ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ഉജ്ജ്വല വിജയത്തെ അനുമോദിച്ച് കോണ്‍ഗ്രസ് നേതൃത്വം. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം ഒരു ടീസര്‍ മാത്രമെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിയുടെ സൂചനയാണിത്. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. കര്‍ണാടക ബിജെപിയെ നിരാകരിച്ചെന്ന ഹാഷ് ടാഗിലായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. 

അതേസമയം ബിജെപിയെ ജനങ്ങള്‍ തൂത്തെറിഞ്ഞതായി കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു അഭിപ്രായപ്പെട്ടു. മോദി സര്‍ക്കാരിനെതിരായ നിരാകരണം കൂടിയാണിത്. തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ മാറ്റത്തിന്റെ സൂചനയാണെന്നും ഗുണ്ടുറാവു പറഞ്ഞു. 

കര്‍ണാടകയിലെ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തിന്റെ 4-1 വിജയത്തെ ക്രിക്കറ്റ് മല്‍സര വിജയത്തോടാണ് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം വിശേഷിപ്പിച്ചത്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന്റെ 4-1 ടെസ്റ്റ് വിജയത്തെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് പി ചിദംബരം ട്വീറ്റ് ചെയ്തു. 

ജനങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാത്ത മോദിക്ക് ജനങ്ങള്‍ നല്‍കിയ ശക്തമായ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. ബിജെപി കോട്ടയായ ബെല്ലാരിയിലെ ബിജെപിയുടെ തോല്‍വി ജനങ്ങളുടെ പ്രതികരണമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. 

തെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ കെട്ടുറപ്പിന്റെ വിജയമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ പറഞ്ഞു. വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ദേവഗൗഡ അനുമോദിച്ചു. ജനാധിപത്യത്തിന്റെ വിജയമാണിതെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക മന്ത്രിയുമായ ഡി കെ ശിവകുമാര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്