ദേശീയം

താലിമാല,വള, ഇരുമ്പാണി, സേഫ്റ്റി പിന്‍..യുവതിയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ഒന്നരക്കിലോ ഇരുമ്പ് 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്:  ഒരിഞ്ച് നീളമുള്ള ഇരുമ്പിന്റെ ആണി, കുറേ നട്ടും ബോള്‍ട്ടും, ബ്രേസ്ലറ്റ്, മാല, താലി, മോതിരം, ചെമ്പ് വള എന്ന് വേണ്ട സേഫ്റ്റി പിന്നും മൊട്ട് സൂചിയും വരെ ഒരാള്‍ വിഴുങ്ങിയാലോ? ഞെട്ടണ്ട അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്ത സാധനങ്ങള്‍ തൂക്കി നോക്കിയപ്പോള്‍ ഒന്നരക്കിലോയോളമുണ്ട്.

മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി സ്വദേശിനിയാണ് ഇരുമ്പും കമ്പിയും ആണിയുമെല്ലാം വിഴുങ്ങി വയറ്റിലെത്തിച്ച സംഗീത(40). സഹിക്കാന്‍ കഴിയാത്ത വയറുവേദനയെ തുടര്‍ന്ന് ഒക്ടോബര്‍ 31 നാണ് സംഗീതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
 സംഗീതയെ പരിശോധിച്ച് എക്‌സ് റേ എടുത്ത ഡോക്ടര്‍മാര്‍ ഞെട്ടി.

ശ്വാസകോശത്തോട് ചേര്‍ന്ന് സേഫ്റ്റി പുന്നുകള്‍. വയറ്റിനുള്ളിലെത്തിയ സേഫ്റ്റി പിന്‍ തുറന്ന് പോയതാണ് വേദന അസഹനീയമാക്കിയത്. എക്‌സ്‌റേ ഫലം വന്നതോടെ അടിയന്തരമായി യുവതിയെ ഓപറേഷന് വിധേയയാക്കുകയായിരുന്നു. 

 രണ്ടര മണിക്കൂര്‍ നീണ്ട ഓപറേഷനിലൂടെയാണ് വയറിനുള്ളില്‍ നിന്ന് ഇതെല്ലാം പുറത്തെടുത്തത്. മാനസികാസ്വാസ്ഥ്യം ഉള്ളതിനാല്‍ ഇവരെ ഷിര്‍ദ്ദിയിലെ മാനസികരോഗാശുപത്രിയിലാണ് പാര്‍പ്പിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

'സോളാർ വച്ചിട്ടും കറന്റ് ബില്ല് 10,030 രൂപ! ഓൺ ​ഗ്രിഡ് ആക്കല്ലേ, കെഎസ്ഇബി കട്ടോണ്ട് പോകും'

രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം; പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠ

പാണ്ടയില്ലാത്തതു കൊണ്ട് നായകളെ പെയിന്റ് അടിച്ച് ഇറക്കി; മൃ​ഗശാല അധികൃതരുടെ അഡ്ജസ്റ്റ്മെന്റ് പൊളിഞ്ഞു, പ്രതിഷേധം

എന്താണ് അക്ഷയതൃതീയ?; ഐശ്വര്യം ഉറപ്പ്!