ദേശീയം

രാജസ്ഥാനില്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്; ഇന്നെത്തിയത് ബിജെപി എംപി

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കെ ബിജെപി എംപി പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. ദൗസയിലെ എംപിയായ ഹരീഷ് ചന്ദ്ര മീണയാണ് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.രാജസ്ഥാനിലെ മുന്‍ ഡിജിപിയാണ്‌ ഹരീഷ് ചന്ദ്ര മീണ.

മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സച്ചിന്‍ പൈലറ്റ്, സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ചുമതലയുള്ള അവിനാഷ് പാണ്ഡെ എന്നിവര്‍ ചേര്‍ന്ന് ഹരീഷ് ചന്ദ്രമീനയെ സ്വീകരിച്ചു. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും എംപി ഹരീഷ് പറഞ്ഞു.

ഡിസംബര്‍ ഏഴിനാണ് രാജസ്ഥാന്‍ തെരഞ്ഞടുപ്പ്. ഇതിനിടെ ബിജെപിയില്‍ നിന്ന് രാജിവച്ച് നിരവധി നേതാക്കളും അണികളുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞദിവസം ബിജെപി മന്ത്രിയായ സുരേന്ദ്ര ഗോയലും, എംഎല്‍എ ഹബീബുര്‍ റഹ്മാനും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു. ജൈതാരന്‍ മണ്ഡലത്തില്‍ അഞ്ചു തവണ എംഎല്‍എ ആയിട്ടുള്ള സുരേന്ദ്ര ഗോയല്‍ അണികള്‍ക്കൊപ്പമാണ് പാര്‍ട്ടി വിട്ടത്. ഇവിടെ നിന്ന് ബിജെപി വിമതനായി മത്സരിക്കാനാണ് ഗോയലിന്റെ തീരുമാനം. രണ്ടുപേരും മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്ത സാഹചര്യത്തിലാണ്‌
രാജിവച്ചത്. സീറ്റ് കിട്ടാത്ത നിരവധി എംഎല്‍എമാര്‍ വിമതരായി മത്സരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

രാജസ്ഥാന്‍ ജനതയോട് വിശ്വാസവഞ്ചന കാണിക്കുകയായിരുന്ന കഴിഞ്ഞ അഞ്ചുവര്‍ഷമായി മുഖ്യമന്ത്രി വസുന്ധരാജ ചെയ്തതെന്ന് സച്ചിന്‍ പൈലറ്റ് കുറ്റപ്പെടുത്തി. ബിജെപി ഭരണത്തില്‍ അസംതൃപ്തരായ നിരവധി നേതാക്കള്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണത്തെ ഇലക്ഷനില്‍ 45,404 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഹരീഷ്  പരാജയപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'