ദേശീയം

ഡല്‍ഹിക്ക് ആയിരം കിലോമീറ്ററകലെ ചൈനീസ് ബങ്കറുകളെന്ന് റിപ്പോര്‍ട്ട്;  പ്രതിരോധം ശക്തമാക്കി ഇന്ത്യ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തിബറ്റിലെ ലാസ വിമാനത്താവളത്തിനടുത്ത് ചൈന ബങ്കറുകള്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സഹകരണം മെച്ചപ്പെടുത്താന്‍ എന്ന പേരിലായിരുന്നു ചൈന ഇവിടേക്ക് സൈനികരെ വിന്യസിച്ചത്. ക്രമേണെ ഇത് സൈനിക കേന്ദ്രമാക്കി മാറ്റുകയായിരുന്നു.  ന്യൂഡല്‍ഹിയില്‍ നിന്നും വെറും 1350 കിലോമീറ്റര്‍ അകലം മാത്രമേ ലാസ വിമാനത്താവളത്തിലേക്ക് ഉള്ളൂ എന്നത് കൊണ്ട് തന്നെ ചൈനയുടെ നീക്കം ഗൗരവമായി കാണുന്നുണ്ടെന്ന് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 

ദോക്ലാം വിഷയത്തില്‍ ഇടഞ്ഞെങ്കിലും ഇന്ത്യയും ചൈനയുമായി നിലവില്‍ സമാധാനപരമായ ബന്ധമാണ് ഉള്ളത്. എന്നാല്‍ തിബറ്റന്‍ അതിര്‍ത്തിയിലെത്തി ഭൂഗര്‍ഭ ബുള്ളറ്റ് പ്രൂഫ് സങ്കേതങ്ങള്‍ ചൈന നിര്‍മ്മിക്കുന്നത് അത്ര നല്ല പ്രതികരണം അല്ല എന്നാണ് പ്രതിരോധ വകുപ്പിന്റെ വിലയിരുത്തല്‍. ശത്രുതയിലുള്ള രാജ്യങ്ങള്‍ ചെയ്യുന്ന പ്രവൃത്തിയാണ് ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. 

അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ഇന്ത്യന്‍ സൈന്യം ശക്തമാണെന്നും അതിര്‍ത്തിയിലെ പ്രതിരോധം വര്‍ധിപ്പിക്കുമെന്നും മന്ത്രാലയം റിപ്പോര്‍ട്ടിന്‍മേല്‍ വിശദീകരണം പുറപ്പെടുവിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍