ദേശീയം

സുനന്ദ കേസിൽ തെ​ളി​വു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ ശ​ശി ത​രൂ​രിന് കൈമാറണമെന്ന് കോടതി 

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മ​ര​ണവു​മാ​യി ബ​ന്ധ​പ്പെ​ട്ട കേസിലെ തെ​ളി​വു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ പ്ര​തി​യാ​യ ഭ​ർ​ത്താ​വ് ശ​ശി ത​രൂ​ർ എം​പി​ക്ക് കൈ​മാ​റ​ണ​മെ​ന്ന് ഡ​ൽ​ഹി കോ​ട​തി. ഡ​ൽ​ഹി പൊ​ലീ​സ് ന​ൽ​കി​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ർ​പ്പു​ക​ൾ മോ​ശം അ​വ​സ്ഥ​യി​ലാ​യി​രു​ന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ശശി തരൂർ കോടതിയെ സമീപിച്ചത്. ശശി തരൂരിനു വേണ്ടി മുതിർന്ന അഭിഭാഷൻ വികാസ് പഹ്വയാണ് ഹാജരായത്. 

തരൂരിന് തെ​ളി​വു​ക​ളു​ടെ പുതിയ പകർപ്പുകൾ ഉടൻ  ന​ൽ​കു​മെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ അ​തു​ൽ ശ്രീ​വാ​സ്ത​വ കോ​ട​തി​യെ അ​റി​യി​ച്ചു. കേസ് ഈ മാസം 23ന് വീണ്ടും പരി​ഗണിക്കും. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചുമത്തിയാണ് തരൂരിനെ കേസിൽ പ്രതിയാക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്