ദേശീയം

വിമാനത്തില്‍ മദ്യപിച്ചെത്തിയ യാത്രക്കാരന്‍ സ്ത്രീയുടെ സീറ്റില്‍ മൂത്രമൊഴിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  വിമാനത്തില്‍ സ്ത്രീയുടെ സീറ്റില്‍ മദ്യപിച്ചെത്തിയ യാത്രക്കാരന്‍ മൂത്രം ഒഴിച്ചതായി പരാതി. സംഭവം വിവാദമായതോടെ വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ അന്വേഷണത്തിന് ഉത്തരവിട്ടു.

എയര്‍ഇന്ത്യയുടെ ന്യൂയോര്‍ക്ക്- ഡല്‍ഹി വിമാനത്തിലാണ് സംഭവം. തന്റെ അമ്മയ്ക്ക് നേരിട്ട ദുരനുഭവം മകള്‍ ട്വിറ്ററിലുടെ വെളിപ്പെടുത്തുകയായിരുന്നു. അമ്മ ഇരുന്നിരുന്ന സീറ്റില്‍ മദ്യപിച്ചെത്തിയ പുരുഷ യാത്രക്കാരന്‍ മൂത്രം ഒഴിക്കുകയായിരുന്നുവെന്ന് മകള്‍ ഇന്ദ്രാണി ഘോഷ് പരാതിയില്‍ പറയുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന തന്റെ അമ്മയ്ക്ക് ഇത് മാനസികാഘാതം ഉണ്ടാക്കിയതായും ട്വിറ്ററില്‍ പറയുന്നു.

സംഭവം വിവാദമായതോടെ ജയന്ത് സിന്‍ഹ ട്വിറ്ററില്‍ ഇന്ദ്രാണിഘോഷിന്റെ അമ്മയ്ക്ക് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. സംഭവം ഉടന്‍ തന്നെ ഡിജിസിഎയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ എയര്‍ ഇന്ത്യയോട് ജയന്ത് സിന്‍ഹ ആവശ്യപ്പെട്ടു. സംഭവം ദൗര്‍ഭാഗ്യകരമായി പോയെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ സംഭവം വിവാദമായതോടെ യാത്രക്കാരന് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് എയര്‍ഇന്ത്യ.

അതേസമയം പരാതി വിളിച്ചുപറയാന്‍ എയര്‍ഇന്ത്യയുടെ കോള്‍ സെന്ററിലേക്ക് വിളിച്ച തനിക്ക് മോശം അനുഭവമാണ് നേരിടേണ്ടി വന്നതെന്നും ഇന്ദ്രാണിഘോഷ് പറഞ്ഞു. സംഭവത്തിന്റെ ഗൗരവം പരിഗണിക്കാതെ എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പരാതി രേഖപ്പെടുത്താനാണ് കോള്‍ സെന്റര്‍ ജീവനക്കാരന്‍ തനോട് ആവശ്യപ്പെട്ടത് എന്ന് ഇന്ദ്രാണി ഘോഷ് ട്വിറ്ററില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്