ദേശീയം

90 കടന്ന് പെട്രോൾ കുതിക്കുന്നു ; ഇന്നത്തെ വർധന 15 പൈസ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില നിയന്ത്രണമില്ലാതെ കുതിക്കുന്നു. മുംബൈയില്‍ പെട്രോള്‍ വില 90.22 ലെത്തി. ഇന്നലെയാണ് മുംബൈയില്‍ പെട്രോള്‍ വില റെക്കോഡ് ഭേദിച്ച് 90 കടന്നത്. 90.08 ആയിരുന്നു ഇന്നലത്തെ വില. രാജ്യത്ത് ആദ്യമായിട്ടായിരുന്നു ഒരു മെട്രോ നഗരത്തില്‍ പെട്രോള്‍ വില 90 കടക്കുന്നത്. 

മുംബൈയില്‍ ഡിസലിന്റെ ഇന്നത്തെ വില 78.69 ആയി. ഇന്നലെ 78.57 ആയിരുന്നു. ഇതില്‍ 11 പൈസയുടെ വര്‍ധനയാണ് ഉണ്ടായത്.  ന്യൂഡല്‍ഹിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 82.86 ആണ്. ഡീസലിന്റെ വിലയാകട്ടെ 74.12 ആണ്. 

കേരളത്തിലും ഇന്ധന വില കുതിക്കുകയാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 84.74 ഉം, ഡീസലിന് 77.84 രൂപയുമാണ് ഇന്നത്തെ വില. ലിറ്ററിന് 15 പൈസയും 11 പൈസയുമാണ് പെട്രോളിനും ഡീസലിനും യഥാക്രമം വര്‍ധിച്ചത്. കോഴിക്കോട് പെട്രോളിന് ലിറ്ററിന് 85.11 ഉം, ഡീസലിന് 78.21 മാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് 86.24 ഉം, 79.35 മാണ് വില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി