ദേശീയം

രാജ്യസ്നേഹം ഇങ്ങനെയോ ? ; ദേശീയ പതാക തലകീഴായി കെട്ടി റാലി നടത്തി , ബിജെപി നേതാവിനെതിരെ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

ശ്രീന​ഗർ : റാലിയിൽ  ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചതിന് ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ജമ്മു കശ്മീരിലെ കത്തുവ ജില്ലയിലാണ് സംഭവം. ബിജെപി നേതാവും കത്തുവ എംഎല്‍എയുമായ രാജീവ് ജാസ്രോതിയയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്. 

ദേശീയ പതാകയെ അപമാനിച്ചതിനാണ് ജാസ്രോതിയയ്ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രദേശവാസിയായ വിനോദ് നജ്‌വാന്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ്  എംഎൽഎയും കണ്ടാല്‍ അറിയാവുന്ന ഏതാനും പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തത്. 

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി നേതാവായ രാഹുല്‍ ദേവ് ശര്‍മയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച നടത്തിയ റാലിയിലാണ് ദേശീയ പാതക തലകീഴായി പ്രദര്‍ശിപ്പിച്ചത്. രണ്ട് കിലോമീറ്ററിലധികം പതാക തലകീഴായി കെട്ടി റാലി നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് എംഎല്‍എയ്ക്കും മറ്റ് നേതാക്കള്‍ക്കുമെതിരേ പരാതി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍