ദേശീയം

'ബഗുസരായില്‍ പ്രചാരണത്തിനെത്തിയ ജിഗ്നേഷ് മേവാനിക്ക് മര്‍ദനം'; സംഘപരിവാറിന്റെ വ്യാജ പ്രചാരണം

സമകാലിക മലയാളം ഡെസ്ക്


ഗുസരായില്‍ കനയ്യകുമാറിന് വേണ്ടി പ്രചാരണത്തിന് എത്തിയ ഗുജറാത്ത് എംഎല്‍എയും ദലിത് പ്രക്ഷോഭ നേതാവുമായ ജിഗ്നേഷ് മേവാനിയെ നാട്ടുകാര്‍ മര്‍ദിച്ചു എന്ന് സംഘപരിവാറിന്റെ വ്യാജ പ്രചാരണം. ഗുജറാത്തിലെ പഴയ സമരത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത്. 

'ബഗുസരായില്‍ നിന്ന് നല്ല വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇടതുപക്ഷക്കാരനായ ജിഗ്നേഷ് മേവാനിയെ ബഗുസരായില്‍ തടഞ്ഞു' എന്നാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ ചിത്രം 2018 ഫെബ്രുവരി 18ന് മേവാനി തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ്. ഈ ചിത്രം ഉപയോഗിച്ച് വ്യാപക വ്യാജ പ്രചാരണമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്.

ബഗുസരായില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങിന് എതിരെ മത്സരിക്കുന്ന സിപിഐ നേതാവ് കനയ്യ കുമാറിന് വേണ്ടി പ്രചാരണം നടത്താനായി ജിഗ്നേഷ് മേവാനി കഴിഞ്ഞ ദിവസം എത്തിയിരുന്നു. വീടുകള്‍ കയറിയിറങ്ങി വോട്ട് ചോദിച്ചും പൊതുയോഗങ്ങളില്‍ സംസാരിച്ചതിനും ശേഷമാണ് അദ്ദേഹം മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു