ദേശീയം

ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട് അടിച്ചുതകര്‍ത്തു; തൃണമൂല്‍ അക്രമം തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പശ്ചിമബംഗാളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെയുളള തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമം തുടരുന്നു. ഹുഗ്ലിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട് കയറി ആക്രമിച്ചതാണ് ഒടുവിലതേത്. 

ലോകേത് ചാറ്റര്‍ജിയുടെ വാടകവീട്ടില്‍ കയറിയാണ് ഒരു സംഘം അക്രമികള്‍ പരാക്രമം അഴിച്ചുവിട്ടത്. ഇന്ന് രാവിലെയാണ് ആക്രമണം അഴിച്ചുവിട്ടത്. വീട് അലങ്കോലമാക്കിയ നിലയിലാണ്. കസേരകള്‍ അടിച്ചുതകര്‍ത്തു. സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ഓഫീസും അടിച്ചുതകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു.

കഴിഞ്ഞദിവസം സിപിഎം പിബി അംഗവും റായ്ഗഞ്ച് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിവെയ്പ് നടന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്നാണ് സിപിഎം ആരോപണം. മുഹമ്മദ് തലനാരിഴയ്ക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!