ദേശീയം

മറ്റന്നാള്‍ പ്രധാനമന്ത്രിയുടെ വാര്‍ത്താസമ്മേളനം; അഞ്ചുവര്‍ഷത്തിനിടെ ആദ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാള്‍ വാര്‍ത്താ സമ്മേളനം നടത്തും. വാരാണസിയില്‍ ഉച്ചയ്ക്ക് 12.30നാണ് വാര്‍ത്താ സമ്മേളനം നടത്തുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണവും അന്ന് നടക്കും. പ്രധാനമന്ത്രി ആയതിന് ശേഷം ആദ്യമായാണ് മോദി വാര്‍ത്താ സമ്മേളനം നടത്തുന്നത്. 

ജനങ്ങളുമായി സംവദിക്കാനുള്ള കാര്യങ്ങള്‍ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെ പറയുന്നതായിരുന്നു മോദിയുടെ രീതി. മാധ്യമപ്രവര്‍ത്തകരെ കാണാത്ത പ്രധാനമന്ത്രിയുടെ നിലപാടിന് എതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതിന് പിന്നാലെ ചില ദേശീയ മാധ്യമങ്ങള്‍ക്ക് മോദി അഭിമുഖം അനുവദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്