ദേശീയം

സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചില്ലെങ്കില്‍ മന്ത്രിസ്ഥാനം തെറിക്കും ; മുന്നറിയിപ്പുമായി അമരീന്ദര്‍ സിങ്

സമകാലിക മലയാളം ഡെസ്ക്

ജലന്ധര്‍:  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ വിജയം ഉറപ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. സ്വന്തം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചില്ലെങ്കില്‍ മന്ത്രിസ്ഥാനം തെറിക്കുമെന്നും അദ്ദേഹം മന്ത്രിസഭാംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഹൈക്കമാന്‍ഡിന്റെ തീരുമാനമാണ് ഇതെന്നും ഒരു മടിയും കൂടാതെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിലാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ്. മെയ് 19 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം 23 ന് ഫലപ്രഖ്യാപനവും ഉണ്ടാകും. ആകെ 13 ലോക്‌സഭാ മണ്ഡലങ്ങളാണ് പഞ്ചാബിലുള്ളത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ആറ് സീറ്റും എഎപി നാല് സീറ്റും നേടിയപ്പോള്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്