ദേശീയം

കനത്ത മഴ; നിറഞ്ഞൊഴുകുന്ന പാലത്തില്‍ വഴിയറിയാതെ ആംബുലന്‍സ്, അതിസാഹസികമായി വഴികാട്ടിയായി കുട്ടി, വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ദേവദുര്‍ഗ: കനത്ത മഴയെ തുടര്‍ന്ന് തടാകത്തിന് കുറുകെ നിര്‍മിച്ച പാലത്തില്‍ കൃഷ്ണ നദി കരകവിഞ്ഞതോടെ വെള്ളം കയറി. നിറഞ്ഞൊഴുകിയ പാലത്തില്‍ വഴിയറിയാതെ കുടുങ്ങിയ ആംബുലന്‍സിന് ആണ്‍കുട്ടി വഴികാട്ടിയായി. ശനിയാഴ്ച രാവിലെ കൃഷ്ണ നദിയ്ക്ക് സമീപം ദേവദുര്‍ഗ യാഡ്ഗിര്‍ റോഡിലാണ് സംഭവം.

തടാകത്തിന് കുറുകെ നിര്‍മ്മിച്ച പാലത്തില്‍ കൃഷ്ണ നദി കരകവിഞ്ഞതോടെയാണ് വെള്ളം കയറിയത്. അരയോളം വെള്ളത്തില്‍ അതിസാഹസികമായാണ് ബാലന്‍ നടക്കുന്നത്. കുത്തിയൊലിച്ചെത്തുന്ന വെള്ളം നടക്കുന്നതിന് പലപ്പോഴും തടസ്സമാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

പാലത്തിന്റെ അവസാന ഭാഗത്ത് എത്തുമ്പോഴേയ്ക്കും വീണുപോയ ബാലനെ കരയില്‍ നിന്നൊരാള്‍ സഹായിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വടക്കന്‍ കര്‍ണാടകയിലെ നിരവധി പ്രദേശങ്ങള്‍ കൃഷ്ണ നദിയില്‍ ജലനിരപ്പുയര്‍ന്നതോടെ വെള്ളപ്പൊക്ക ഭീതിയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്