ദേശീയം

വീണ്ടും വിവാദം!; ഈ ഹോട്ടലില്‍ രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് വില 1700 രൂപ 

സമകാലിക മലയാളം ഡെസ്ക്

മാരിയറ്റ് ഹോട്ടലില്‍ രണ്ടു ഏത്തപഴത്തിന് 442 ഈടാക്കുന്നതായുളള ബോളിവുഡ് താരം രാഹുല്‍ ബോസിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിമരുന്നിട്ടത്. ചര്‍ച്ച സോഷ്യല്‍മീഡിയ ഏറ്റെടുത്തതോടെ ഹോട്ടലിന് പിഴയീടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന് നിരവധിപേര്‍ ഇത്തരത്തില്‍ കൊളളവില ഈടാക്കുന്നവരെ തുറന്നുകാണിക്കാന്‍ മുന്നോട്ടുവന്നു. ഇതെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു. ഇപ്പോള്‍ രണ്ട് പുഴുങ്ങിയ മുട്ടയുടെ പേരിലാണ് വിവാദം കൊഴുക്കുന്നത്.

മുംബൈയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് 1700 രൂപയാണ് ഈടാക്കിയത്. കാര്‍ത്തിക് ധര്‍ എന്ന വ്യക്തി ബില്ലടക്കം ട്വീറ്റ് ചെയ്തപ്പോഴാണ് ഇത് ജനശ്രദ്ധയില്‍പ്പെട്ടത്. രാഹുല്‍ ബോസിന് ടാഗ് ചെയ്ത് നമ്മുക്ക് പ്രതിഷേധിക്കാം എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ ഒരു ഓംലെറ്റിന് 850 രൂപ ഈടാക്കിയതായും രേഖപ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്