ദേശീയം

ട്രക്ക് ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തി; ടോൾ പ്ലാസ ജീവനക്കാരായ ഏഴം​ഗ സംഘം അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ടോള്‍ പ്ലാസയിലെ ഏഴംഗ ജീവനക്കാരുടെ സംഘം ട്രക്ക് ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി നോയ്ഡയിലാണ് കൊലപാതകം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. വിമല്‍ തിവാരിയെന്ന ട്രക്ക് ഡ്രൈവറാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃത​ദേഹം ശനിയാഴ്ച രാവിലെ കാളിന്ദി കുഞ്ചിലെ യമുന പാലത്തിന് സമീപം കണ്ടെത്തുകയായിരുന്നു. വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. 

വെള്ളിയാഴ്ച അര്‍ധ രാത്രി ഇയാള്‍ ടോള്‍ പ്ലാസയിലെ ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പിഴയു‍ള്‍പ്പെടെ 14,500 രൂപ നല്‍കാന്‍ ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍ അത്രയും തുക നല്‍കാന്‍ വിമലിന് കഴിയുമായിരുന്നില്ല. തുടര്‍ന്ന് ട്രക്ക് ഉടമസ്ഥനെ വിളിച്ചു. അയാള്‍ തുക ഉടന്‍ നല്‍കാമെന്നും ഇപ്പോള്‍ പോകാന്‍ അനുവദിക്കണമെന്ന് ജീവനക്കാരോട് അപേക്ഷിക്കാനും പറഞ്ഞു. കൈയിലുണ്ടായിരുന്ന 5000 രൂപ നല്‍കിയോതോടെ അവര്‍ വിമലിനെ പോകാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ ആറ് മണിക്കൂറിന് ശേഷം ടോള്‍ ബൂത്തിന് സമീപത്ത് നിന്ന് വിമലിന്റെ മൃതദേഹം കണ്ടെത്തി. 

പോസ്റ്റ് മോര്‍ട്ടത്തില്‍ ശരീരത്തില്‍ ഒട്ടേറെ മുറിവുകളുള്ളതായി കണ്ടെത്തിയിരുന്നു. സഹോദരന്‍ രാം സിങ് തിവാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് സംഭവത്തിന്റെ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചതും ഏഴ് പേരെയും അറസ്റ്റ് ചെയ്തതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം