ദേശീയം

സംസ്‌കാരം നടത്താന്‍ പണമില്ല; അമ്മയുടെ മൃതദേഹം ചവറു കൂനയില്‍ എറിഞ്ഞു, ദാരുണം

സമകാലിക മലയാളം ഡെസ്ക്

തൂത്തുക്കുടി: സംസ്‌കാരം നടത്താന്‍ പണമില്ലാത്തിനാല്‍ യുവാവ് അമ്മയുടെ മൃതദേഹം ചവറ്റു കൂനയില്‍ ഉപേക്ഷിച്ചു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് ദാരുണമായ സംഭവം.

അന്‍പത്തിയെട്ടുകാരിയായ എന്‍ വാസന്തി കഴിഞ്ഞ ദിവസമാണ് തൂത്തുക്കുടി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ അസുഖത്തെത്തുടര്‍ന്നു മരിച്ചത്. തൂത്തുക്കിട മുത്തമ്മാള്‍ കോളനിയില്‍ താമസിക്കുന്ന ഇവരുടെ ഭര്‍ത്താവ് നാരായണസ്വാമി അസുഖ ബാധിതനായി കിടപ്പിലാണ്. മകന്‍ മുത്തുലക്ഷ്മണന്‍ ക്ഷേത്രത്തില്‍ പൂജാരിയാണ്.

സംസ്‌കാരത്തിനു പണമില്ലാത്തതിനാല്‍ മുത്തുലക്ഷ്മണന്‍ അമ്മയുടെ മൃതദേഹം സമീപത്തെ ചവറുകൂനയില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.  പുലര്‍ച്ചെയാണ് മൃതദേഹം ഉപേക്ഷിച്ചത്. ഇതിനു ശേഷം ഇയാള്‍ തിരുനെല്‍വേലിയിലെ ക്ഷേത്രത്തിലേക്കു പോയതായും പൊലീസ് പറയുന്നു.

രാവിലെ മാലിന്യം കൊണ്ടുപോവാന്‍ വന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടു പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ് മോര്‍ട്ടത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നു പൊലീസ് പറഞ്ഞു. 

പിന്നീടു ചോദ്യം ചെയ്യലിലാണ്, പണമില്ലാത്തതിനാല്‍ മൃതദേഹം ഉപേക്ഷിച്ചതായി മുത്തുലക്ഷ്മണന്‍ പൊലീസിനോടു പറഞ്ഞത്. മൃതദേഹം പിന്നീടു ബന്ധുക്കള്‍ക്കു കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്