ദേശീയം

കുഞ്ഞ് വിശന്ന് കരഞ്ഞു: ഭക്ഷണം കൊടുക്കാന്‍ പണമില്ലാതായപ്പോള്‍ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു, ക്രൂരത 

സമകാലിക മലയാളം ഡെസ്ക്

നോയിഡ: എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന അമ്മ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് ദാരുണ സംഭവം. ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കുഞ്ഞിനെ കൊന്നത്. നോയിഡയിലെ ഗോപാല്‍ഗാഹ് ഗ്രാമത്തിലെ റോത്താഷ് എന്നയാളുടെ ഭാര്യ ഹേമ (26) ആണ് മകന്‍ ദീപകിനെ (എട്ട് മാസം) കൊലപ്പെടുത്തിയത്. 

കുഞ്ഞ് വിശന്ന് കരയുകയായിരുന്നുവെന്നും ഭക്ഷണം വാങ്ങാന്‍ പണമില്ലാതെ നിരാശയിലായ താന്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയുമായിരുന്നെന്ന് അമ്മ മൊഴി നല്‍കി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയുടെ അഴുകിയ മൃതശരീരം കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. വീടിന്റെ അടുത്തുള്ള തൊഴുത്തിന് സമീപം ചാക്കിലാക്കിയ നിലയില്‍ അഴുകിയ അവസ്ഥയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

മകനെ കാണാനില്ലെന്ന് ഹേമ വീട്ടുകാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹേമയും ഭര്‍ത്താവും മകനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനായി പൊലീസ് ഇവരുടെ വീട്ടിലെത്തിയപ്പോള്‍ വീടിന് സമീപത്തു നിന്ന് ദുര്‍ഗന്ധം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പരിശോധിച്ചപ്പോള്‍ കുട്ടിയുടെ മൃതശരീരം പൊലീസ് കണ്ടെത്തുകയായിരുന്നു. 

മൃതദേഹം കണ്ടെത്തിയതോടെ കുട്ടി കട്ടിലില്‍ നിന്ന് വീണ് മരിച്ചുവെന്നാണ് ഹേമ പൊലീസിനോടും ബന്ധുക്കളോടും ആദ്യം പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ കഴുത്തില്‍ പാട് കണ്ടെത്തിയതോടെ പോലീസ് ഹേമ ഉള്‍പ്പെടെ ബന്ധുക്കളെയെല്ലാം ചോദ്യം ചെയ്തു. ഒടുവില്‍ താന്‍ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഹേമ പോലീസിനോട് സമ്മതിച്ചു.

ഭര്‍ത്താവ് ജോലിക്ക് പോകാറില്ലെന്നും ഇതുമൂലം മകന് ഭക്ഷണത്തിനുള്ള പണം കണ്ടെത്താന്‍ ഹേമയ്ക്ക് കഴിയുന്നില്ലെന്നും ഹേമ പറഞ്ഞു. ഇതിനിടെ കുട്ടി വിശന്ന് കരഞ്ഞപ്പോള്‍ നിയന്ത്രണം വിട്ട് പോകുകയായിരുന്നുവെന്നാണ് ഹേമ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു