ദേശീയം

ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് പഴ്‌സ് മോഷ്ടിച്ചു; എയര്‍ ഇന്ത്യ റീജിണല്‍ ഡയറക്ടറെ പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാലറ്റ് (പഴ്‌സ്) മോഷ്ടിച്ച എയര്‍ഇന്ത്യ റീജിണല്‍ ഡയറക്ടറെ പുറത്താക്കി. റീജിണല്‍ ഡയറക്ടര്‍ രോഹിത് ബാസിനെയാണ് നിര്‍ബന്ധിച്ച് രാജിവെപ്പിച്ചത്. മോഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹം സസ്‌പെന്‍ഷനിലായിരുന്നു.

ജൂണ്‍ 22ന് സിഡ്‌നി വിമാനത്താവളത്തിലാണ് സംഭവം. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് എയര്‍ ഇന്ത്യ പൈലറ്റ് കൂടിയായ രോഹിത് ബാസിന്‍ വാലറ്റ് മോഷ്ടിക്കുന്നത് പിടികൂടുകയായിരുന്നു. ഓഗസ്റ്റ് 31, എയര്‍ ഇന്ത്യയിലെ രോഹിത് ബാസിനിന്റെ അവസാന പ്രവ്യത്തി ദിവസമാണെന്ന് അധികൃതര്‍ അറിയിച്ചു. 

സാങ്കേതിക നടപടികളുടെ ഭാഗമായി തിങ്കളാഴ്ച റീജിണല്‍ ഡയറക്ടറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ഇദ്ദേഹത്തിന്റെ രാജിക്കത്ത് സ്വീകരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവം നടന്നതിന് ശേഷം എയര്‍ഇന്ത്യയുടെ ഓഫീസില്‍ പ്രവേശിക്കുന്നതില്‍ നിന്നും രോഹിത് ബാസിനെ വിലക്കിയിരുന്നു.

സംഭവം പുറത്തുവന്നതിന് പിന്നാലെ രോഹിത് ബാസിനെതിരെ എയര്‍ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ആരോപണവിധേയനായ റീജിണല്‍ ഡയറക്ടറെ സസ്‌പെന്‍ഷനില്‍ നിര്‍ത്താനും എയര്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്