ദേശീയം

പബ്ജിയില്‍ മുഴുകി; വെള്ളമെന്ന് കരുതി കുടിച്ചത് രാസലായനി; യുവാവ് മരിച്ചു; ദാരുണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്രെയിനില്‍ യാത്ര ചെയ്യവേ, പബ്ജി കളിക്കുന്നതിനിടെ, വെള്ളമാണെന്നു കരുതി രാസലായനി കുടിച്ച യുവാവിന് ദാരുണാന്ത്യം. സൗരഭ് യാദവ് (20) ആണ് മരിച്ചത്. സ്വര്‍ണം മിനുക്കാനുപയോഗിക്കുന്ന രാസലായനി ആണ് സൗരഭ് കുടിച്ചത്.  

സ്വര്‍ണ വ്യാപാരിയായ സന്തോഷ് എന്ന സുഹൃത്തിനൊപ്പം ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് യാത്ര ചെയ്യുകയായിരുന്നു സൗരഭ്. ഇരുവര്‍ക്കും ഒറ്റ ബാഗാണ് ഉപയോഗിച്ചത്. സ്വര്‍ണം മിനുക്കാനുപയോഗിക്കുന്ന ലായനിയും കുടിവെളളവും ഒരേ ബാഗിലാണ് സൂക്ഷിച്ചിരുന്നത്. 

യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ സൗരഭ് പബ്ജിയില്‍ മുഴുകിയിരിക്കുകയായിരുന്നുവെന്ന് സന്തോഷ് പറയുന്നു. രാസലായനി ഉള്ളില്‍ ചെന്ന് അല്‍പസമയത്തിനകം തന്നെ സൗരഭ് കുഴഞ്ഞു വീണു.

ഉടന്‍ തന്നെ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തി. പത്ത് മിനുട്ടിനുള്ളില്‍ ഗാര്‍ഡ് എത്തിയെങ്കിലും ട്രെയിനില്‍ ഒരു ഡോക്ടര്‍ പോലുമില്ലെന്ന് അറിയിച്ചു. ആഗ്ര റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്