ദേശീയം

പാസ്പോർട്ടടക്കമുള്ള രേഖകളില്ല; ഏഴ് ബം​ഗ്ലാദേശ് പൗരൻമാർ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമമായതിന് പിന്നാലെ രാജ്യത്ത് വലിയ തോതിലാണ് പ്രതിഷേധങ്ങൾ അരങ്ങേറുന്നത്. വിവാദം കത്തിപടരുന്നതിനിടെ മതിയായ രേഖകളില്ലാതെ ഏഴ് ബംഗ്ലാദേശ് പൗരന്‍മാരെ പൊലീസ് പിടികൂടി. മഹാരാഷ്ട്രയിലാണ് ഇവർ പിടിയിലായത്.

മതിയായ രേഖകൾ ഇവരുടെ പക്കലുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. പാല്‍ഘര്‍ ജില്ലയിലെ അര്‍ണാല പൊലീസ് ഇന്നലെ രാത്രിയാണ് ഇവരെ പിടികൂടിയത്.

പാസ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളില്ലാതിരുന്ന ഇവര്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ത്യന്‍ പാസ്പോര്‍ട്ട് ആക്ട്, ഫോറിനേഴ്സ് ആക്ട് എന്നീ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'