ദേശീയം

ബലാത്സംഗക്കേസിലെ പ്രതികളെ കൊല്ലുന്നവര്‍ക്ക് ഒരുലക്ഷം രൂപ സമ്മാനം; ഓഫറുമായി ക്ഷേത്ര പൂജാരി

സമകാലിക മലയാളം ഡെസ്ക്

അയോധ്യ: ബലാത്സംഗക്കേസിലെ പ്രതിയെ കൊല്ലുന്നയാള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം  നല്‍കുമെന്ന വാഗ്ദാനവുമായി ക്ഷേത്ര പൂജാരി. അയോധ്യയിലെ ഹനുമാന്‍ ഗരി അമ്പലത്തിലെ പൂജാരിയായ രാജുദാസ് ആണ് പാരിതോഷികം പ്രഖ്യാപിച്ചത്. പ്രതിയെ കൊലപ്പെടുത്തുന്നത് പൊലീസുകാര്‍ ആണെങ്കില്‍ അവരുടെ കുടുംബത്തിന് ആ തുക നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ പാരിതോഷികം നല്‍കുന്നതിലൂടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഒഴിവാക്കരുതെന്ന അവബോധം ജനങ്ങളിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

മിക്കയിടത്തും സ്ത്രീകള്‍ കുറ്റകത്യത്തിന് ഇരയാകുന്നു. അവ ചെയ്യുന്നത് നമ്മുടെ ഇടയില്‍ ഉളളവര്‍ തന്നെയാണ്.ഇതെല്ലാം നമ്മുടെ മാനസികാവസ്ഥയാണ് വ്യക്തമാക്കുന്നത്. സമാനമായ കൃത്യങ്ങള്‍ നമ്മുടെ കുട്ടികളിലും ഉണ്ടാകുന്നു. നമ്മുടെ സമൂഹം ഇങ്ങനെ തുടരുന്നിടത്തോളം കാലം ഇത്തരം കുറ്റകൃത്യങ്ങളും നിലനില്‍ക്കുമെന്നും അദ്ദേഹം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം