ദേശീയം

പൊലീസുകാരെ കടിച്ചും മാന്തിയും കലി അടങ്ങാതെ 44 കാരി; പൊലീസ് സ്റ്റേഷന്‍ അലങ്കോലപ്പെടുത്തി, കേസ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭര്‍ത്താവിനെതിരെയുളള അതിക്രമ കേസില്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച ഭാര്യ പൊലീസുകാരെ ആക്രമിച്ചു. വനിതാ പൊലീസുകാരെ മാന്തുകയും കടിക്കുകയും ചെയ്ത 44കാരി പൊലീസ് സ്റ്റേഷന്‍ അലങ്കോലപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

മുംബൈയിലെ മണിക്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. കഴിഞ്ഞ ദിവസം ഭര്‍ത്താവിനെതിരെ 44 കാരി അതിക്രമ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍നടപടിയുടെ ഭാഗമായി സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോഴാണ് പൊലീസുമായുളള ഏറ്റുമുട്ടല്‍ ഉണ്ടായത്. രണ്ടു വനിതാ പൊലീസുകാരെ കടിക്കുകയും മാന്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ദേഷ്യം അടങ്ങാതെ പൊലീസ് സ്റ്റേഷനിലെ ഫര്‍ണിച്ചറുകളും രേഖകളും നശിപ്പിച്ചതായും പൊലീസ് പറയുന്നു.

കേസിന്റെ ഭാഗമായി ഭര്‍ത്താവിനെയും ഭാര്യയെയും പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ഭര്‍ത്താവായ ശൗമിക്കിനെതിരെ അസഭ്യം പറഞ്ഞു തുടങ്ങിയ ഭാര്യ ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു. ഭര്‍ത്താവിനെയും പൊലീസുകാരെയുമാണ് ഇവര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്.

ഇത് തടയാന്‍ ശ്രമിച്ച രണ്ട് വനിതാ പൊലീസുകാര്‍ക്കാണ് 44കാരിയായ പര്‍മിത ദേശ്മുഖില്‍ നിന്ന് ആക്രമണം നേരിടേണ്ടി വന്നത്. ഒരു മണിക്കൂറോളം നിയന്ത്രണം നഷ്ടപ്പെട്ട നിലയിലായിരുന്നു സ്ത്രീയെന്ന് പൊലീസ് പറയുന്നു. അതിനിടെ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്താമെന്നും കോടതിയില്‍ ഹാജരാക്കാമെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉറപ്പുനല്‍കി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് പര്‍മിതയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്