ദേശീയം

ഉത്തര്‍പ്രദേശ് പൊലീസ് ചെയ്തത് ശരി; പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്ന് മോദി 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രക്ഷോഭത്തില്‍ പൊലീസ് സ്വീകരിച്ച നടപടികളെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുമുതല്‍ നശിപ്പിക്കുന്നതിനെ അപലപിച്ച മോദി ഇത് നല്ലതാണോ എന്ന് ആത്മപരിശോധന നടത്തണമെന്നും ഓര്‍മ്മിപ്പിച്ചു. ലക്‌നൗവില്‍ നിര്‍ദിഷ്ട അടല്‍ ബീഹാരി വാജ്‌പേയ് മെഡിക്കല്‍ കോളജിന്റെ ശിലാന്യാസ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി.

'ഉത്തര്‍പ്രദേശില്‍ അക്രമത്തിന്റെ മാര്‍ഗം സ്വീകരിച്ച ആളുകള്‍ വീട്ടിലിരിക്കുമ്പോള്‍, അവര്‍ ചെയ്ത കാര്യങ്ങള്‍ നല്ലതാണോ എന്ന് ആത്മപരിശോധന നടത്തണം. കുട്ടികളുടേത് ഉള്‍പ്പെടെയുളളവരുടെ പൊതുമുതലും ബസുകളുമാണ് അവര്‍ നശിപ്പിച്ചത്. ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്താന്‍ തയ്യാറാവണം'- മോദി പറഞ്ഞു.

എല്ലാവരും സമാധാനാന്തരീക്ഷമാണ് ആഗ്രഹിക്കുന്നത്. പ്രതിഷേധക്കാര്‍ ഇക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. സമാധാനപരമായ അന്തരീക്ഷം അവകാശമാണ് എന്ന് ചിന്തിക്കുന്നവര്‍, ക്രമസമാധാന പാലനത്തെ ആദരിക്കാനുളള ഉത്തരവാദിത്തം കാണിക്കണം. നമ്മുടെ സുരക്ഷയ്ക്ക് ക്രമസമാധാനപാലന ചുമതല വഹിക്കുന്നവര്‍ ആവശ്യമാണ് എന്ന് ഉള്‍ക്കൊളളാനും ശ്രമിക്കണം. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് ചെയ്യുന്നത് ശരിയായ പ്രവൃത്തിയാണ്'- മോദി പറഞ്ഞു. നേരത്തെ ലോക്ഭവനിലെ വാജ്‌പേയിയുടെ പ്രതിമയ്ക്ക് മുന്‍പില്‍ മോദി ആദരാജ്ഞലി അര്‍പ്പിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവും വലിയ പ്രക്ഷോഭം നടന്നത് ഉത്തര്‍പ്രദേശിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ 20 പേരാണ് കൊല്ലപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്