ദേശീയം

യുപിയില്‍ സുരക്ഷ ഭേദിച്ച് പ്രിയങ്ക ഗാന്ധിയുടെ വേദിയില്‍ ഓടിക്കയറി; പ്രതികരണം ഇങ്ങനെ; വീഡിയോ

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാപകദിന പരിപാടിക്കിടെ സുരക്ഷഭേദിച്ച് വേദിയിലേക്ക് ഓടിയെത്തിയ പാര്‍ട്ടി അനുയായിയെ ആശ്വസിപ്പിച്ച് പരാതി കേട്ട് തിരിച്ചയച്ച് പ്രിയങ്ക ഗാന്ധി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടു.

കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപക ദിനമായ ശനിയാഴ്ച ലഖ്‌നൗവില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു. 

സുരക്ഷഭേദിച്ച് സദസ്സില്‍ നിന്നൊരാള്‍ വേദിയിലിരിക്കുന്ന പ്രിയങ്കരികിലേക്ക് ഓടിക്കയറുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും അവരെ വിലക്കി ശാന്തമായി ഇരുന്ന് ഇയാളെ കേള്‍ക്കുകയാണ് പ്രിയങ്ക ചെയ്തത്. സംസാരത്തിന് ശേഷം കൈകൊടുത്ത് പിരിയുന്നതും വീഡിയോയില്‍ കാണാം. 

ഇസഡ് കാറ്റഗറി സുരക്ഷ പിന്‍വലിച്ചതോടെ സിആര്‍പിഎഫ് ആണ് പ്രിയങ്ക ഗാന്ധിക്ക് സുരക്ഷയൊരുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്