ദേശീയം

യോഗി ഹെലികോപ്റ്റര്‍ ഇറക്കേണ്ട; യുപി മുഖ്യമന്ത്രിയുടെ റാലിക്ക് അനുമതി നിഷേധിച്ച് മമത ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തടഞ്ഞു. ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഒരു മുന്നറിയിപ്പുമില്ലാതെയാണ് അനുമതി നിഷേധിച്ചതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപിച്ചു. ഇതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ജനകീയതയാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കാതിരിക്കാന്‍ മമത ബാനര്‍ജിയെ പ്രേരിപ്പിച്ചതെന്ന് യുപി മുഖ്യമന്ത്രിയുടെ  മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ കുമാര്‍ ആരോപിച്ചു. 

നേരത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കാനുള്ള അനുമതിയും മമത ബാനര്‍ജി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. നടപടി വിവാദമായതോടെ പിന്നീട് അനുമതി നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്