ദേശീയം

അധികാരത്തിലെത്തിയാല്‍ മുത്തലാഖ് നിയമം അസാധുവാക്കും; സുപ്രധാന പ്രഖ്യാപനവുമായി കോണ്‍ഗ്രസ്; പ്രീണന രാഷ്ട്രീയമെന്ന് ബിജെപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ബില്ല്‌ അസാധുവാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം. എഐസിസി ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് ആണ് ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സാക്ഷിയാക്കിയാണ് സുഷ്മിത സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മുത്തലാഖ് ബില്‍ മുസ്‌ലിം വനിതകളുടെ ശാക്തീകരണത്തിനല്ലെന്നും മുസ്‌ലിം പുരുഷന്‍മാരെ ശിക്ഷിക്കാനാണെന്നും അവര്‍ തുറന്നടിച്ചു. 

2019ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തും. മുത്തലാഖ് നിയമത്തില്‍ മാറ്റം വരുത്തും. മസ്‌ലിം പുരുഷന്‍മാരെ ദ്രോഹിക്കാനും അറസ്റ്റ് ചെയ്യാനുമുള്ള മോദി സര്‍ക്കാരിന്റെ മറ്റൊരു ആയുധം മാത്രമാണ് മുത്തലാഖ് നിയമം- സുഷ്മിത പറഞ്ഞു. 

കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് എതിരെ ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ബിജെപി വക്താവ് സംപിത് പാത്ര പറഞ്ഞു.  കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുത്തലാഖ് നിയമം എടുത്തുകളയുമെന്ന് രാഹുല്‍ ഗാന്ധി പറുന്നു. ഇത് പ്രീണന രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല-അദ്ദേഹം പറഞ്ഞു. 

മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുന്നത് ക്രിമനല്‍ കുറ്റമാക്കിയാണ് സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നത്. കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ ലോക്‌സഭ മുത്തലാഖ് ബില്ല് പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിച്ചില്ല. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു