ദേശീയം

കാവല്‍ക്കാരന്‍ കള്ളനല്ല, നീതിമാനും സത്യസന്ധനും; വീണ്ടും പ്രധാനമന്ത്രിയാവുമെന്ന് രാജ്‌നാഥ് സിങ്‌

സമകാലിക മലയാളം ഡെസ്ക്

മൊറാദാബാദ്: രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനല്ല, സത്യസന്ധനും നീതിമാനുമാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദി വീണ്ടുമെത്തുമെന്നും അദ്ദേഹം പറഞ്ഞു. 'കാവല്‍ക്കാരന്‍ കള്ളനാണ് ' എന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയായാണ് രാജ്‌നാഥ് സിങ് മോദിയെ പിന്തുണച്ച് രംഗത്തെത്തിയത്. നരേന്ദ്ര മോദിക്ക് മാത്രമേ രാജ്യത്തിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാവൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോദിയെ തന്നെയാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആരോപിക്കുന്ന കോണ്‍ഗ്രസുള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്ക് യോഗ്യനായ ഒരാളെപ്പോലും ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഉത്തര്‍പ്രദേശില്‍ നടത്തിയ പ്രസംഗത്തിലാണ് 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. യുപിയില്‍ ബിജെപിയെ താഴെയിറക്കാതെ തനിക്ക് വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്