ദേശീയം

ഡല്‍ഹി ഹോട്ടല്‍ തീപിടുത്തം : മൂന്ന് മലയാളികളെ കാണാനില്ല ; റൂമെടുത്തവരില്‍ കൊച്ചി സ്വദേശികളും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ന്യൂഡല്‍ഹി കരോള്‍ബാഗില്‍ തീപിടുത്തമുണ്ടായ അര്‍പ്പിത് ഹോട്ടലില്‍ താമസക്കാരായിരുന്ന 10 മലയാളികള്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്. അതേസമയം മൂന്നുപേരെ കുറിച്ച് വിവരമില്ല. ഇവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ആലുവ ചേരാനെല്ലൂരില്‍ നിന്നുള്ള കുടുംബവും ഹോട്ടലില്‍ മുറിയെടുത്തവരില്‍ ഉണ്ടെന്നാണ് സൂചന.

അര്‍പ്പിത് ഹോട്ടലില്‍ പുലര്‍ച്ചെ 4.30 ഓടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ ഏഴ് പുരുഷന്മാരും ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ ഏതാനും പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. 

മലയാളികള്‍ അടക്കം 11 പേരെ കാണാനില്ലെന്നാണ് സൂചന. ഹോട്ടലില്‍ 40 മുറികളാണ് ഉണ്ടായിരുന്നത്. തീ അണച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത