ദേശീയം

2019 ല്‍ ആര് നേടും ?; പ്രധാനമന്ത്രിക്കസേരയില്‍ ആരാകും ?; പ്രവചനവുമായി നരേന്ദ്രമോദിയുടെ സഹോദരന്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു : 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകളെക്കുറിച്ച് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന്‍. മംഗളൂരുവില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ പ്രഹ്ലാദ് മോദിയോട്, മാധ്യമപ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് ആരാഞ്ഞപ്പോഴാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്. 

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 ലെ തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമായിരിക്കും. ബിജെപിക്ക് 300 ലേറെ സീറ്റ് ലഭിക്കും. നരേന്ദ്രമോദി തന്നെ രണ്ടാം വട്ടവും പ്രധാനമന്ത്രിയാകുമെന്നും പ്രഹ്ലാദ് മോദി പറഞ്ഞു. 

നാലര വര്‍ഷത്തിനിടെ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് വന്‍ വികസനപദ്ധതികളാണ് നടപ്പാക്കിയത്. ഇത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകും. പ്രിയങ്കഗാന്ധി രാഷ്ട്രീയത്തില്‍ ഇറങ്ങിയതുകൊണ്ട് കോണ്‍ഗ്രസിന് ഒരു നേട്ടവുമുണ്ടാകില്ല.

പ്രിയങ്കയ്ക്ക് തെരഞ്ഞെടുപ്പില്‍ ഒരു മാജിക്കും കാണിക്കാനാവില്ല. ബിജെപിക്കെതിരെ രൂപം കൊള്ളുന്ന മഹാസഖ്യം വന്‍ പരാജയമാണെന്ന് ചരിത്രം തന്നെ തെളിയിച്ചിട്ടുള്ളതാണെന്നും പ്രഹ്ലാദ് മോദി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം