ദേശീയം

തമിഴ്‌നാട്ടില്‍ ബിജെപി- എഐഎഡിഎംകെ സഖ്യം നീളും; അമിത് ഷായുടെ സന്ദര്‍ശനം റദ്ദാക്കി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി-അണ്ണാ ഡിഎംകെ സഖ്യ പ്രഖ്യാപനം നീളും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനം റദ്ദാക്കി.സഖ്യരൂപീകരണ കാര്യത്തില്‍ നേരത്തെ ധാരണയായിരുന്നു. 

എത്ര സീറ്റുകളില്‍,എവിടെയൊക്കെ സഖ്യകക്ഷികള്‍ മത്സരിക്കണമെന്ന കാര്യത്തിലടക്കം അന്തിമ തീരുമാനം കൈക്കൊളളാന്‍ അമിത് ഷാ ഇന്ന് തമിഴ്‌നാട്ടില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിഎംകെ, ഡിഎംഡികെ, പിഎന്‍കെ തുടങ്ങിയ മറ്റ് കക്ഷികളായും സംസ്ഥാനത്ത് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ മാസം ഇരുപത്തിരണ്ടിന് നിശ്ചയിച്ചിരുന്ന അമിത്ഷായുടെ സന്ദര്‍ശനം ഇന്നത്തേക്ക് മാറ്റി സഖ്യ പ്രഖ്യാപനം വേഗത്തിലാക്കാനായിരുന്നു ആദ്യ തീരുമാനം. ഇതിനിടെയാണ് അമിത് ഷാ ചെന്നൈ സന്ദര്‍ശനം റദ്ദാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ജിഷ വധക്കേസ്; തൂക്കുകയർ ഒഴിവാക്കണമെന്ന പ്രതി അമിറുൽ ഇസ്ലാമിന്റെ അപ്പീലിൽ ഇന്ന് വിധി

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു