ദേശീയം

കുംഭമേളയില്‍ സ്‌നാനം നടത്തി, ശേഷം ശുചീകരണ തൊഴിലാളികളുടെ കാലുകഴുകി ആദരിച്ച് മോദി ( വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

പ്രയാഗ്‌രാജ്: കുംഭമേളയോടനുബന്ധിച്ച് ഗംഗയില്‍ സ്‌നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.  പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ പ്രത്യേക പൂജകളും മോദി നടത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മോദിയെ അനുഗമിച്ചു. 

രാജ്യത്തെ 130 കോടി ജനങ്ങളുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥിച്ചതായി ഗംഗയിലെ സ്‌നാനത്തിന് ശേഷം മോദി ട്വീറ്റ് ചെയ്തു. കുങ്കുമ നിറത്തിലുളള കുര്‍ത്തയും ഷാളും ധരിച്ചാണ് ത്രിവേണി സംഗമത്തിലെ പൂജകള്‍ മോദി നിര്‍വഹിച്ചത്. തുടര്‍ന്ന് ശുചീകരണ തൊഴിലാളികളുടെ കാലുകഴുകി മോദി അവരെ ആദരിച്ചു.

ഫെബ്രുവരി 14ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായും കുംഭമേളയില്‍ പങ്കെടുത്ത് ഗംഗയില്‍ സ്‌നാനം നടത്തിയിരുന്നു.ഇതുകൂടാതെ നിരവധി രാഷ്ട്രീയ നേതാക്കളും സിനിമ, സാമൂഹ്യരംഗത്തെ ഒട്ടേറെപ്പേരും സ്‌നാനത്തില്‍ പങ്കെടുത്തിരുന്നു. കോടിക്കണക്കിന് പേര്‍ ഇതിനോടകം കുംഭമേളയില്‍ പങ്കെടുത്ത് സ്‌നാനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനുവരി 15ന് ആരംഭിച്ച കുംഭമേള മാര്‍ച്ച് നാലിന് സമാപിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'