ദേശീയം

റേഷന്‍ കടയുടമയോട് ഭക്ഷണത്തിനായി കേണു; വിശപ്പ് സഹിക്കാനാവാതെ കീടനാശിനിയെടുത്ത് കുടിച്ചു; കുട്ടി ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: വിശപ്പ് സഹിക്കാന്‍ കഴിയാതെ കീടനാശിനി കഴിച്ച ആദിവാസി കുട്ടി ഗുരുതരാവസ്ഥയില്‍. മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം. കുട്ടിയുടെ വയസോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

വിശപ്പ് സഹിക്കാന്‍ കഴിയാതെ കുട്ടി അടുത്തുളള റേഷന്‍ കടയില്‍ ചെന്ന് ഭക്ഷണം ചോദിച്ചു. എന്നാല്‍ എത്ര  ചോദിച്ചിട്ടും കടയുടമ ഭക്ഷണം നല്‍കിയില്ല. തുടര്‍ന്നായിരുന്നു കുട്ടി കീടനാശിനി കഴിച്ചത്. കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 

ഡിസംബര്‍ 31നാണ് സംഭവം അരങ്ങേറിയത്. വിഷയത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍(എന്‍സിപിസിആര്‍) സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി എന്‍സിപിസിആറിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

പോഷകാഹാരക്കുറവിനെ തുടര്‍ന്ന രാജ്യത്ത് വര്‍ഷാവര്‍ഷം നിരവധി കുട്ടികളാണ് മരിക്കുന്നത്. 2016ല്‍ മാത്രം ആറ് വയസില്‍ താഴെയുള്ള 28,000 ത്തോളം കുട്ടികളാണ് ഇത്തരത്തില്‍ മരണത്തിന് കീഴടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്