ദേശീയം

മന്‍മോഹന്‍ സിങിന്റെ ജാതിയെന്താണ്?; കോണ്‍ഗ്രസില്‍ നിന്നുള്ള പ്രധാനമന്ത്രിമാര്‍ എല്ലാവരും സവര്‍ണരെന്ന് രാം വിലാസ് പാസ്വാന്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: മന്‍മോഹന്‍ സിങ് ഒഴികെ കോണ്‍ഗ്രസില്‍ നിന്ന് പ്രധാനമന്ത്രിയായിരുന്ന എല്ലാവരും സവര്‍ണരായിരുന്നുവെന്ന് എല്‍ജെപി നേതവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്‍. മന്‍മോഹന്‍ സിങ് ഏത് ജാതിക്കാരനാണെന്ന് തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സവര്‍ണരിലെ പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കുന്ന കാര്യം എന്തുകൊണ്ട് കോണ്‍ഗ്രസ് ചിന്തിച്ചില്ലെന്നും പാസ്വാന്‍ ചോദിച്ചു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബില്ല് ബുധനാഴ്ചയാണ് പാര്‍ലമെന്റ് പാസാക്കിയത്. 323 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ലോക്‌സഭ കടന്ന ബില്ല് ഏഴിനെതിരെ 165 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജ്യസഭയില്‍ പാസായത്. അഞ്ച് ഏക്കറില്‍ താഴെ ഭൂമിയുള്ളവര്‍ക്കും എട്ട് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്