ദേശീയം

വിവരാവകാശത്തിന് അപേക്ഷ നല്‍കി; കിട്ടിയത് ഗര്‍ഭനിരോധന ഉറകള്‍, വിവാദം, അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: വിവരാവകാശ നിയമപ്രകാരമുളള ചോദ്യത്തിന് മറുപടിയായി കവറില്‍ ലഭിച്ചത് ഗര്‍ഭനിരോധന ഉറകള്‍. സംഭവം വിവാദമായതിന് പിന്നാലെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ജില്ലാ ഭരണകൂടം.

രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയിലാണ് സംഭവം. 2001ല്‍ പൂര്‍ത്തിയാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ആരാഞ്ഞ് രണ്ടുപേരാണ് വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയത്. ആദ്യ അപേക്ഷയില്‍ വിവരങ്ങള്‍ ലഭ്യമാവാതിരുന്ന പശ്ചാത്തലത്തില്‍ ഇവര്‍ രാജസ്ഥാന്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചു. അപേക്ഷപ്രകാരം വിവരങ്ങള്‍ കൈമാറാന്‍ ഗ്രാമപഞ്ചായത്തിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ലഭിച്ച രണ്ട് പ്രത്യേക കവറുകളിലാണ് ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയതെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു.

ഗര്‍ഭനിരോധന ഉറകള്‍ അടങ്ങിയ കവറിന്റെ വീഡിയോ പരാതിക്കാര്‍ ചിത്രീകരിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ സംഭവം നിഷേധിച്ചു. വിവരങ്ങള്‍ കൈമാറുക മാത്രമാണ് ചെയ്തതെന്നാണ് ഇവരുടെ വിശദീകരണം. മറ്റുളള കാര്യങ്ങള്‍ തങ്ങള്‍ക്ക് അറിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ ജില്ലാ പരിഷത്തില്‍ നിന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'