ദേശീയം

സെക്രട്ടേറിയറ്റിൽ യാ​ഗപൂജ നടത്തി പനീർസെൽവം ; പുതിയ വിവാദം ; പൂജ നടത്തിയത് മുഖ്യമന്ത്രിപദം ലക്ഷ്യമിട്ടെന്ന് സ്റ്റാലിൻ

സമകാലിക മലയാളം ഡെസ്ക്

ചെ​ന്നൈ: തമിഴ്നാട്ടിലെ എഐഎഡിഎംകെയിൽ പുതിയ വിവാദം. സെന്റ് ജോർജ്ജ് കോട്ടയിൽ പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിലെ ഓഫീസ് മുറിയിൽ യാ​ഗപൂജ നടത്തിയ ഉപമുഖ്യമന്ത്രി ഒ. പനീർ സെൽവത്തിന്റെ നടപടിയാണ് വിവാദമായത്.  ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച നാ​ലു മു​ത​ലാ​ണ്​ ഹൈ​ന്ദ​വ പു​രോ​ഹി​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ഗ​പൂ​ജ​ക​ൾ ന​ട​ന്ന​ത്. പ​നീ​ർ​സെ​ൽ​വ​വും അ​ടു​ത്ത അ​നു​യാ​യി​ക​ളും ഉ​ദ്യോ​ഗ​സ്​​ഥ​രും ഇ​തി​ൽ പങ്കെ​ടു​ത്തു. എ​ട്ടു മ​ണി​യോ​ടെ​യാ​ണ്​ പ​നീ​ർ​സെ​ൽ​വം തി​രി​ച്ചു​പോ​യ​ത്. 

അതേസമയം സെക്രട്ടേറിയറ്റിലെ ഓഫീസിൽ യാ​ഗപൂജ നടത്തിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിൻ രം​ഗത്തെത്തി. സർക്കാർ കെട്ടിടങ്ങൾ പൊതുജനങ്ങളുടേതാണ്. മതപരമായ ചടങ്ങുകൾ നടത്താൻ പാടുള്ളതല്ല. അങ്ങനെ നടത്തണമെങ്കിൽ ഒപിഎസ് സ്വന്തം വീട്ടിലാണ് നടത്തേണ്ടിയിരുന്നത്. സെക്രട്ടേറിയറ്റിൽ പൂജ നടത്തിയതിൽ പനീർസെൽവം വിശദീകരണം നൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. 

മുൻമുഖ്യമന്ത്രി ജയലളിതയുടെ കോടനാട്ടെ ബം​ഗ്ലാവിലെ കവർച്ച കേസിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സംശയത്തിന്റെ നിഴലിലാണ്. അ​ഴി​മ​തി കേ​സി​ൽ ജ​യ​ല​ളി​ത നേരത്തെ ജ​യി​ലി​ൽ പോ​യി. ഇ​തേ​പോ​ലെ കൊ​ട​നാ​ട്​ കൊ​ല​പാ​ത​ക കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ട​പ്പാ​ടി പ​ള​നി​സാ​മി​യും ജ​യി​ലി​ലേ​ക്ക്​ പോ​കും. മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ലേ​ക്ക്​ ഒ​ഴി​വ്​ വ​രു​ന്ന​ത്​ ക​ണ​ക്കി​ലെ​ടു​ത്താ​വ​ണം പനീ​ർ​സെ​ൽ​വം യാ​ഗ​പൂ​ജ ന​ട​ത്തി​യ​തെ​ന്നും സ്​​റ്റാ​ലി​ൻ പ​രി​ഹ​സി​ച്ചു.

പെരിാർ ഇവി രാമസ്വാമി ദ്രാവിഡ കഴകം പ്രസിഡന്റ് കെ വീരമണിയും, വിടുതലെ ചിരുതൈകൾ കച്ചി നേതാവ് തോൽ തിരുമാവളവനും സെക്രട്ടേറിയറ്റിൽ യാ​ഗപൂജ ചെയ്ത നടപടിയെ വിമർശിച്ചു. അതേസമയം സ്റ്റാലിന്റെ ആരോപണത്തെ എതിർത്ത് തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി ജയകുമാർ രം​ഗത്തെത്തി. ഉപമുഖ്യമന്ത്രിയുടെ ഓഫീസിൽ യാ​ഗപൂജ നടത്തിയിട്ടില്ല. സ്റ്റാലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. പനീർസെൽവത്തെയും പളനിസാമിയെയും തമ്മിലടിപ്പിക്കാനുള്ള ടിടിവി ദിനകരന്റെയും സ്റ്റാലിന്റെയും തന്ത്രമാണ് യാ​ഗപൂജ ആരോപണമെന്നും ജയകുമാർ പറഞ്ഞു. 

അതേസമയം പനീർസെൽവത്തിന് പുറമെ, ലോക്സഭ ഡെപ്യൂട്ടി സ്പീക്കറും, എഐഎഡിഎംകെ നേതാവുമായ എം തമ്പിദുരൈയും യാ​ഗപൂജ നടത്തിയതായി പാർട്ടിഅണികൾ സൂചിപ്പിച്ചു. തഞ്ചാവൂരിലെ തിരുപാംപൂരിലെ ക്ഷേത്രത്തിലാണ് ഇദ്ദേഹം പൂജ നടത്തിയത്. എന്നാൽ പൂജ നടത്തിയെന്ന ആരോപണം തമ്പിദുരൈ നിഷേധിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്