ദേശീയം

രാഹുലിനെ പ്രകീര്‍ത്തിച്ചു, പ്രിയങ്കയെ സ്വാഗതം ചെയ്ത് കമല്‍ഹാസന്‍; സഖ്യമുണ്ടാക്കും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. രാഹുല്‍ ഗാന്ധി  മുന്നോട്ട് വച്ച ദരിദ്രര്‍ക്ക് മിനിമം വരുമാനം എന്ന പദ്ധതി മികച്ചതാണെന്ന് കമല്‍ പറഞ്ഞു. കമലിന്റെ രാഹുല്‍, പ്രിയങ്ക പ്രശംസ തമിഴക രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതുച്ചേരിയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു കമലിന്റെ രാഹുല്‍ പ്രശംസ. തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചു. നേരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പുകളില്‍ മക്കള്‍ നീതി മയ്യം മത്സരിക്കുമെന്നും ഇതിനായി മറ്റ് രാഷ്ട്രീയപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും കമല്‍ വ്യക്തമാക്കി.പുതുച്ചേരിയിലെ ഡിഎംകെ നേതാവ് സുബ്രഹ്മണ്യം മക്കള്‍ നീതി മയ്യത്തില്‍ അംഗമായതായും കമല്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്