ദേശീയം

പെട്രോളിനും ഡീസലിനും കൂടുന്നത് രണ്ടു രൂപ വീതം; വാഹനവിലയും വര്‍ധിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം ഉയരും. ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും അധിക എക്‌സൈസ് തീരുവ, റോഡ് സെസ് എന്നി ഇനങ്ങളില്‍ ഓരോ രൂപ വീതം അധികം ഈടാക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു. 

രാജ്യത്ത് വാഹനവിലയും ഉയരും.വാഹനസാമഗ്രികളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തുമെന്ന്  ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു.  പിവിസി, ടൈല്‍സ്, മാര്‍ബിള്‍ സ്ലാബ്, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, സിസിടിവി ക്യാമറ, കശുവണ്ടി തുടങ്ങിയവയുടെ കസ്റ്റംസ് തീരുവയും ഉയര്‍ത്തും.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്ത് നിര്‍മ്മിക്കുന്ന നിശ്ചിത എണ്ണം ഇലക്ട്രോണിക് ഉല്‍പ്പനങ്ങളെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് എടുത്തുകളയുമെന്ന് ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു. ഇറക്കുമതി ചെയ്യുന്ന ബുക്കുകള്‍ക്ക് അഞ്ചുശതമാനം കസ്റ്റംസ് തീരുവ ചുമത്തും.സ്വര്‍ണത്തിന്റെയും മറ്റു ലോഹങ്ങളുടെയും കസ്റ്റംസ് തീരുവ ഉയര്‍ത്തിയതാണ് മറ്റൊരു ബജറ്റ് നിര്‍ദേശം.ഇതോടെ ഇവയുടെ കസ്റ്റംസ് തീരുവ പന്ത്രണ്ടര ശതമാനമായി ഉയരും. നിലവില്‍ 10 ശതമാനമായിരുന്നു കസ്റ്റംസ് തീരുവ.

കൃത്രിമ വൃക്കയ്ക്ക് ആവശ്യമായ അസംസ്‌കൃത ഉല്‍പ്പനങ്ങളുടെ കസ്റ്റംസ് തീരുവ കുറയും. ഡിസ്‌പോസിബിള്‍ സ്റ്ററിലൈസ്ഡ് ഡൈലൈസര്‍ ( disposable sterilised dialyser)
ആണവോര്‍ജ്ജ പ്ലാന്റുകള്‍ക്കാവശ്യമായ ഇന്ധ്‌നം എന്നിവയുടെ കസ്റ്റംസ് തീരുവയും കുറയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്