ദേശീയം

48 മണിക്കൂറിനുളളില്‍ മൂന്ന് കൊലപാതകം; മൃതദേഹങ്ങള്‍ കഴുത്തുമുറിച്ച നിലയില്‍; മനോരോഗിയെന്ന് സംശയിക്കുന്നതായി പൊലീസ്, പരിഭ്രാന്തി

സമകാലിക മലയാളം ഡെസ്ക്

കട്ടക്ക്:  ഒഡീഷയില്‍ 48  മണിക്കൂറിനുളളില്‍ മൂന്ന് കൊലപാതകം. ഒഡീഷയിലെ കട്ടക്ക് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് കൊലപാതകപരമ്പര. മനോരോഗിയാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിയെ പിടികൂടാന്‍ പ്രത്യേക ടീമിന് പൊലീസ് രൂപം നല്‍കി.

ഭവനരഹിതരായ മൂന്ന് പേരാണ് 48 മണിക്കൂറിനുളളില്‍ കൊലപ്പെട്ടത്. കൊലപാതകത്തിന്റെ രീതി അനുസരിച്ച് കൊല നടത്തിയത് ഒരാളാണെന്ന് പൊലീസ് സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് കമ്മീഷണര്‍ സത്യജിത് മൊഹന്തി പറഞ്ഞു.

ആദ്യ മൃതദേഹം റാണിഘട്ട് പാലത്തിന്റെ അരികില്‍ നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് എസ്‌സിബി മെഡിക്കല്‍ കോളേജ്, ഒഎംപി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നുമാണ് മറ്റു രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കഴുത്തുമുറിച്ച നിലയിലും തല ഭാരമുളള വസ്തുവിന്റെ അടിയേറ്റ നിലയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അതേസമയം കൊലപാതകം മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരത്തിലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള മുന്‍കരുതല്‍ നടപടി സ്വകരിച്ചതായി പൊലീസ് പറയുന്നു. 1998ല്‍ ബെര്‍ഹാംപൂരില്‍ ഒന്‍പത് പേരെ തലയ്ക്കടിച്ച് കൊന്ന റിപ്പര്‍ മോഡല്‍ കൊലപാതകത്തിന്റെ ഓര്‍മ്മയുടെ നടുക്കത്തിലാണ് നാട്ടുകാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രണ്ടാമന്‍ ആര്? ഐപിഎല്ലില്‍ ഇന്ന് തീ പാറും!

യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

കരള്‍ വീക്കത്തിന് വരെ കാരണമാകാം, രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം; മഞ്ഞപ്പിത്ത ബാധിതർ അതീവ ജാ​ഗ്രത പാലിക്കണം