ദേശീയം

48 ഡി​ഗ്രി സെൽഷ്യസിൽ വെന്തുരുകി ഡൽഹി; റെക്കോഡ് താപനില

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും മഴ ശക്തമാകുമ്പോൾ രാജ്യ തലസ്ഥാനം ചുട്ടുപൊള്ളുന്നു. ഡൽ​ഹിയിൽ റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. 48 ഡിഗ്രി സെല്‍ഷ്യസാണ് ചൂട്. 

2014 ജൂണ്‍ 9 ന് രേഖപ്പെടുത്തിയ 47.8 ഡിഗ്രിസെല്‍ഷ്യസ് ആയിരുന്നു മുന്‍പ് രേഖപ്പെടുത്തിയ റെക്കോഡ് ചൂട്. ഇതിനെ മറികടന്നാണ് തിങ്കളാഴ്ച ഡൽഹിയിലെ താലനില 48 ഡി​ഗ്രിയിലേക്ക് ഉയർന്നത്. അതേ സമയം ചൊവ്വാഴ്ച രാത്രിക്ക് ശേഷം ഡല്‍ഹിയില്‍ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. 

ഡല്‍ഹിയിലെ എക്കാലത്തേയും ഉയര്‍ന്ന ചൂട് 1998 മെയ് 26 ന് രേഖപ്പെടുത്തിയ 48.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 2016 മെയ് മാസത്തില്‍ രാജസ്ഥാനിലാണ് രാജ്യത്തെ എക്കാലത്തേയും താപനിലയായ 51 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി