ദേശീയം

'മരണത്തിന് ഉത്തരവാദികള്‍ ഗെലോട്ടും സച്ചിന്‍ പൈലറ്റും'; രാജസ്ഥാനില്‍ കര്‍ഷകന്‍ ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ 45 കാരനായ കര്‍ഷകന്‍ സോഹന്‍ലാല്‍ മെഗ് വാള്‍ ജിവനൊടുക്കി. തന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമാണെന്ന് രണ്ടുപേജുള്ള ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. കര്‍ഷകരുടെ കടം എഴുതിതള്ളാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് കര്‍ഷകന്‍ സ്വയം ജീവനൊടുക്കിയത്.

സോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് പുറം ലോകത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുകണ്ട അയല്‍വാസികളും മറ്റും ഇയാളുടെ വീട്ടിലെത്തിയപ്പോഴെക്കും വൈകിപ്പോയിരുന്നു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  വിഷം കഴിച്ചായിരുന്നു ആത്മഹത്യ.

തന്റെ മരണത്തിന് ഉത്തരവാദികള്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പത്തുദിവസത്തിനകം കര്‍ഷകരുടെ ലോണ്‍ എഴുതിതള്ളുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായില്ല. അതുകൊണ്ട് ഞാന്‍ സ്വയം ഇല്ലാതാവുകയാണെന്ന് പറഞ്ഞായിരുന്നു കര്‍ഷകന്റെ ആത്മഹത്യ. 

കര്‍ഷക ആത്മഹത്യയില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'