ദേശീയം

നിധി ശേഖരം കാണിച്ചു നല്‍കും; 32 വയസ്സിനിടെ 12 കൊലപാതകം; തെലങ്കാന സീരിയല്‍ കില്ലര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ആദ്യകൊലപാതകം 16ാം വയസ്സില്‍. 32 വയസിനിടെ 12 കൊലപാതകങ്ങള്‍. രാജ്യത്തെ ഞെട്ടിച്ച തെലങ്കാന സീരിയല്‍ കില്ലര്‍ മുഹമ്മദ്  യൂസഫ് പാഷ അറസ്റ്റില്‍.  തെലങ്കാനയിലെ മഹ്ബൂനഗര്‍ ജില്ലയിലെ നവാബ്‌പേട്ട് മണ്ഡലത്തില്‍ സ്‌കൂളിലെ തൂപ്പുകാരനെ കൊലപ്പെടുത്തിയ കേസിലാണ് യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

വളരെ വിചിത്രമായ രീതിയില്‍ പെരുമാറിയ യൂസഫിന്റെ കൊലപാതകങ്ങളുടെ ആസൂത്രണവും രീതിയും പൊലീസിനെ അമ്പരപ്പിക്കുന്നതാണ്. 
ചിത്രകാരന്നെ് സ്വയം പരിചയപ്പെടുത്തിയാണ് ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. സ്വര്‍ണ നാണയങ്ങള്‍ ഉളള നിധിശേഖരം കാണിച്ചു തരാമെന്നും ചുളുവിലയ്ക്ക് മൃഗങ്ങളെയോ മറ്റു സാധനങ്ങളോ വാങ്ങി തരാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടു പോയി ഇരയുടെ കണ്ണുകളില്‍ മുളകുപൊടി വിതറിയ ശേഷം കല്ലുകൊണ്ട് അടിച്ച് കൊല്ലും. കൊലയ്ക്ക് ശേഷം ആഭരണവും മൊബൈലും പണവും അപഹരിച്ചു കടന്നു കളയുകയും ചെയ്യും. 

യൂസഫിന്റെ ഉപജീവനം പുളിവില്‍പ്പന നടത്തിയായിരുന്നു. ഇതിലൂടെ തനിക്കാവശ്യത്തിനുള്ള പണം സമ്പാദിക്കാന്‍ യൂസഫിന് കഴിഞ്ഞിരുന്നില്ല. രണ്ടു ഭാര്യമാരുണ്ടായിരുന്ന യൂസഫ് ലഹരി ഉപയോഗിക്കുകയും ലൈംഗിക തൊഴിലാളികളെ സമീപിക്കുകയും ചെയ്യാറുണ്ടായിരുന്നു. കൊല്ലപ്പെട്ടവരില്‍ മൂന്നു പേരുടെ ഭാര്യമാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. 

2017 ല്‍ കൊലക്കേസില്‍ വികരാബാദ് ജില്ലാ പൊലീസിന്റെ പിടിയിലായെങ്കിലും ജാമ്യം ലഭിച്ചു. വികരാബാദ് പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന സമയത്ത് യൂസഫ് പൊലീസില്‍ നിന്ന് കൊലപാതക വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാണ് പൊലീസ് പറയുന്നത്. 

നവാബ്‌പേട്ട് മണ്ഡലത്തില്‍ സ്‌കൂളിലെ തൂപ്പുകാരായിരുന്ന രാജനെ കുറഞ്ഞ പണത്തിന് ആടുകളെ വില്‍ക്കുന്ന ഒരാളെ തനിക്കറിയാം എന്നു പറഞ്ഞാണ് യൂസഫ് കൊണ്ടു പോയത്. കൊലപാതകത്തിനു ശേഷം ഇയാളുടെ കൈയ്യിലുണ്ടായിരുന്ന 14,000 രൂപയും മൊബൈല്‍ ഫോണും യൂസഫ് കവര്‍ന്നു.ഫെബ്രുവരി ഒമ്പതിനാണ് തൂപ്പുതൊഴിലാളിയായ ബാലരാജിന്റെ മൃതദേഹം വനത്തിനകത്ത് കണ്ടെത്തിയത്. ബാലരാജിന്റെ മൊബൈല്‍ ഫോണ്‍ ഐഎംഇ നമ്പര്‍ നിരീക്ഷണത്തിലായിരുന്നു. മോഷ്ടിച്ച ഫോണില്‍ സിം ഇന്‍സര്‍ട്ട് ചെയ്തതോടെ യൂസഫ് പൊലീസിന്റെ പിടിയിലാകുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!