ദേശീയം

മോഷണ കേസുകളില്‍ പൊലീസുകാരും; തെരഞ്ഞെടുപ്പിന് മുന്‍പ് യുപി ഡിജിപിയെ മാറ്റണമെന്ന് അഖിലേഷ് യാദവ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: തെരഞ്ഞെടുപ്പിന് മുന്‍പ് ഉത്തര്‍പ്രദേശ് ഡിജിപി സ്ഥാനത്ത് നിന്ന് ഓംപ്രകാശ് സിങിനെ മാറ്റണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് അഖിലേഷ് ആവശ്യമുന്നയിച്ചത്.

പൊലീസ് സേനയിലെ പലരും മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഡിജിപിക്കും ഉത്തരവാദിത്വമുണ്ടെന്ന് അഖിലേഷ് വ്യക്തമാക്കി. ഡിജിപിയെ പുറത്താക്കണമെന്ന് നേരത്തെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതിയും ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് അഖിലേഷ്  പറഞ്ഞു. 

യുപിയിലെ 80 ലോക്‌സഭാ സീറ്റില്‍ 38ല്‍ ബിഎസ്പിയും 37ല്‍ സമാജ് വാദി പാര്‍ട്ടിയും ആര്‍എല്‍ഡി മൂന്ന് സീറ്റുകളിലും മത്സരിക്കാനാണ് ധാരണ. കോണ്‍ഗ്രസിനെ പടിക്കു പുറത്തു നിര്‍ത്തിയെങ്കിലും രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്ന് മായാവതിയും അഖിലേഷ് യാദവും നേരത്തെ തീരുമാനിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി