ദേശീയം

മോദിയുടെ മണ്ഡലത്തില്‍ പ്രിയങ്കയുടെ റാലി; കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ യാത്രയ്ക്കിടെ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.  മോദിയുടെ മണ്ഡലമായ വാരാണസിയില്‍ ഗംഗാ യാത്ര ക്യാംപയിനിടെയായിരുന്നു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. 

തിങ്കളാഴ്ച പ്രയാഗ് രാജില്‍വെച്ചായിരുന്നു ഗംഗാ യാത്രയ്ക്ക് തുടക്കമായത്. പ്രിയങ്ക ഗാന്ധിയെ പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിക്കുന്നതിനിടെയാണ് വേദിക്ക് സമീപത്ത് നിന്ന് ഇരുപാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. യാതൊരു കാരണവുമില്ലാതെ ബിജെപി പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. 

പ്രയാഗ് രാജ് മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി വരെയുള്ള 140 കിലോമീറ്ററാണ് പ്രിയങ്ക ഗംഗയിലൂടെ സഞ്ചരിച്ചത്. ഇതിനിടെ നദീതീരത്തുള്ള ജനങ്ങളുമായി പ്രിയങ്ക സംവദിക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്