ദേശീയം

അസംഗഡില്‍ നിന്ന് അങ്കം കുറിക്കുക അഖിലേഷ് യാദവ് ; മുലായം മെയിന്‍പുരിയില്‍ , യുപിയില്‍  ബിജെപി വിയര്‍ക്കും 

സമകാലിക മലയാളം ഡെസ്ക്


ലക്‌നൗ: അച്ഛന്‍ മുലായം സിങ് യാദവിന്റെ സിറ്റിങ് സീറ്റില്‍ നിന്ന് ഇക്കുറി ജനവിധി തേടുക മകന്‍ അഖിലേഷ് യാദവാണ്. ലോക്‌സഭയിലെത്തുന്നതിന് അതുകൊണ്ട് തന്നെ അഖിലേഷിന് വിയര്‍പ്പൊഴുക്കേണ്ടി വരില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. മായാവതി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് അസംഗഡില്‍ നിന്ന് മത്സരിക്കുമെന്ന വിവരം അഖിലേഷ് പുറത്ത് വിടുന്നത്.

2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനൗജില്‍ നിന്നുമാണ് അഖിലേഷ് ലോക്‌സഭയില്‍ എത്തിയത്. 2012 ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയതോടെ സീറ്റ് ഒഴിയുകയായിരുന്നു. ഭാര്യ ഡിംപിളാവും ഇക്കുറി വീണ്ടും കനൗജില്‍ നിന്ന് മത്സരിക്കുക. മുലായം സിങ് യാദവ് സമാജ് വാദി പാര്‍ട്ടിയുടെ കോട്ടയായി മെയ്ന്‍ പുരിയില്‍നിന്നാണ് ഇത്തവണ മത്സരിക്കാന്‍ ഒരുങ്ങുന്നത്. 

മുസ്ലിം-യാദവ് വോട്ട്ബാങ്കാണ് അഖിലേഷ് ജനവിധി തേടുന്ന അസംഗഡ്. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ വമ്പന്‍ ഭൂരിപക്ഷം സ്വന്തമാക്കി തന്നെ ലോക്‌സഭയില്‍ എത്തുകയെന്നതാണ് പാര്‍ട്ടിയും ലക്ഷ്യമിടുന്നത്. മായാവതിയുമായുള്ള സഖ്യത്തിലൂടെ യുപി പിടിച്ചെടുക്കാന്‍ സമാജ് വാദി പാര്‍ട്ടിക്കായാല്‍ അഖിലേഷ് മുമ്പ് പറഞ്ഞത് പോലെ കിങ്‌മേക്കര്‍ ആയി മാറുമെന്നതില്‍ തര്‍ക്കമില്ല. യുപിയിലെ 40 ശതമാനത്തിലേറെ വരുന്ന മുസ്ലിം-യാദവ - ദളിത് വോട്ടുകളാകും തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്