ദേശീയം

കനയ്യ പ്രധാനമന്ത്രിയായി കാണണം: ആനന്ദ് പട്‌വര്‍ദ്ധന്‍; പ്രചാരണത്തിനായി ജിഗ്നേഷ് മേവാനിയും ഹാര്‍ദിക് പട്ടേലും

സമകാലിക മലയാളം ഡെസ്ക്

ബിഹാറിലെ ബഗുസരായില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനായി പ്രചാരണത്തിനിരങ്ങി ഗുജറാത്തിലെ ദലിത് പ്രക്ഷോഭ നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. കഴിഞ്ഞ ദിവസം ബഗുസരായിലെത്തിയ മേവാനി, പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലും കനയ്യയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും എന്ന് അറിയിച്ചു. കേന്ദ്രമന്ത്രിയായ ഗിരിരാജ് സിങിന് എതിരെ കനയ്യ ശക്തമായ മത്സരം കാഴചവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ഹാര്‍ദിക് പട്ടേല്‍ നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് എതിരെയാണ് കനയ്യ മത്സരിക്കുന്നത്. മഹാസഖ്യത്തില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇടത് പാര്‍ട്ടികള്‍ കനയ്യ കുമാറിനെ ഇടത് പൊതുസ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. 

പ്രശസ്ത ചലച്ചിത്ര നടി ശബാന ആസ്മിയും അവരുടെ ഭര്‍ത്താവും പ്രമുഖ എഴുത്തുകാരനുമായ ജാവേദ് അക്തറും ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധനും കനയ്യക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആനന്ദ് പട്‌വര്‍ദ്ധന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

അതിനിടെ കനയ്യക്ക് തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കാനായി ക്രൗഡ് ഫണ്ടിഭ് ക്യാമ്പയിന്‍ നടത്തുന്ന ഔര്‍ ഡെമോക്രാസി എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. എത്രയും വേഗം തകരാറുകള്‍ പരിഹരിച്ച് തിരിച്ചുവരുമെന്ന് വെബ്‌സൈറ്റ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 2019ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയും കനയ്യ കുമാര്‍ പ്രതിപക്ഷ നേതാവുമാകണം. 2024ല്‍ ഇത് തിരിച്ചു സംഭവിക്കണമെന്ന് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 70,0000 രൂപ സമാഹരിക്കാനായി ഒരുരൂപ സഹായം അഭ്യര്‍ത്ഥിച്ച കനയ്യക്ക് രണ്ടു ദിവസത്തിനുള്ളില്‍ 28 ലക്ഷം രൂപ പിരിഞ്ഞുകിട്ടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'